ഇന്ധനപ്രതിസന്ധി: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; പാർലമെൻ്റിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള ക്രൂഡ് ഓയിൽ വിലവർധനയും രാജ്യത്തെ ഇന്ധനക്ഷാമവും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. നിലവിലെ ഊർജ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ഓൺലൈൻ യോഗത്തിൽ ചർച്ചയാകും. പ്രത്യേകിച്ച് വാണിജ്യ എൽപിജി മേഖലയിലെ ക്ഷാമം പരിഹരിക്കുന്നതിനാണ് മുൻഗണന.

​അതേസമയം, വിഷയം പാർലമെൻ്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയിൽ നോട്ടീസ് നൽകും. അടച്ചിട്ട മുറിയിലെ ചർച്ചകൾക്ക് പകരം സഭാ നടപടികൾ നിർത്തിവെച്ച് സർക്കാർ വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. രാജ്യത്ത് മതിയായ ഇന്ധനശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News