BY: HABEEB IDAPALLI കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനത്തിലെ അറ്റകുറ്റപ്പണികൾ കാരണം വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതേത്തുടർന്ന് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയ സർവീസുകൾ: സമയം പുനഃക്രമീകരിച്ചവ:Read More
BY: SHIBUTHAMPI IDUKKI ഇടുക്കി: വാഗമൺ ഉളുപ്പൂണിയിൽ റവന്യൂ, പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത റിസോർട്ട് നിർമ്മാണം നടക്കുന്നതായി പരാതി. 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലഞ്ചെരിവ് ഇടിച്ചുനിരത്തി ലക്ഷക്കണക്കിന് ഘനയടി മണ്ണ് റവന്യൂ അനുമതിയില്ലാതെ നീക്കം ചെയ്ത സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ‘ഇന്ത്യൻ ആന്റി കറപ്ഷൻ & സോഷ്യൽ ജസ്റ്റിസ് മിഷൻ ട്രസ്റ്റ്’ ഭാരവാഹികൾ റവന്യൂ അധികൃതർക്ക് പരാതി നൽകി. ഉളുപ്പൂണിയിലെ മലമുകളിൽ സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള കൂറ്റൻ നിർമ്മാണങ്ങളാണ് തകൃതിയായി നടക്കുന്നത്. ഹിൽ […]Read More
ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
BY: AJITH KARUVAPALLY കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ കടുത്ത നടപടികളുമായി പൊലീസ്. കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ആർ.സി ഉടമയും പതിനേഴുകാരന്റെ പിതാവുമായ അഡീഷണൽ ജില്ലാ ജഡ്ജിയെ കേസിൽ പ്രതിചേർത്തു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിലെത്തി പൊലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. തന്റെ അറിവോടെയല്ല മകൻ […]Read More
BY: JIJO PALA തിരുവനന്തപുരം: ചങ്ങനാശ്ശേരി ഫ്ലൈഓവറിന്റെ നീളവും വീതിയും കൂട്ടുന്നതിന്റെ പ്രായോഗികതയും അലൈൻമെന്റ് പുനപ്പരിശോധിക്കുന്നതും സർക്കാർ പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. ദേശീയപാത 183 വികസനത്തിന് യോജിക്കുന്ന രീതിയിലാകും പുതിയ അലൈൻമെന്റ് മാറ്റങ്ങൾ വരുത്തുക. നിയമസഭയിൽ വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ദേശീയപാതാ അധികൃതർ, എം.എൽ.എ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന […]Read More
തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് പൊലീസുകാരെ ആക്രമിച്ച് 17 വിചാരണ തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരേ സെല്ലിൽ കഴിഞ്ഞിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരം വന്നതായി അഭിനയിക്കുകയും, പ്രഥമശുശ്രൂഷ നൽകാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ ആക്രമിച്ചുമാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഗ്രേഡ് രണ്ട് പൊലീസ് ഉദ്യോഗസ്ഥനായ തങ്കപ്പാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ജി. വിളക്കുവിലുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് രണ്ട് […]Read More
വാഴക്കാട് ഊർക്കടവ് പാലത്തിന് സമീപം ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പെരുവയൽ മുണ്ടക്കൽ സ്വദേശിയായ സൈനികൻ സുധീഷിന്റെ (38) മൃതദേഹമാണ് പാലത്തിനടുത്ത് പുഴയുടെ നടുവിലായി പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏറെ ചുഴികളും അപകടസാധ്യതയുമുള്ള മേഖലയാണിത്. മിനിഞ്ഞാന്ന് വൈകുന്നേരമാണ് സുധീഷ് അപകടത്തിൽപെട്ടത്. അപകടവിവരമറിഞ്ഞതു മുതൽ പോലീസും ഫയർഫോഴ്സും ഡിങ്കി ബോട്ട് ടീമും എൻ.ഡി.ആർ.എഫും നാട്ടുകാരും ചേർന്നുള്ള വിപുലമായ തെരച്ചിൽ നടത്തിവരികയായിരുന്നു. പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇന്നലെ […]Read More
BY: AJITH KARUVAPALLI തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി നിലനിൽക്കുന്ന ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയിൽ നിന്ന് രൂപപ്പെട്ട ന്യൂനമർദപാത്തിയുടെയും സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായിരിക്കുന്നത്. ഓറഞ്ച് അലർട്ട് […]Read More
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണൻ (55) ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, വാഹനമോടിച്ച 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വൻ പ്രതിഷേധം. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിൻ്റെ മകനായ പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചതോടെ, ബന്ധുക്കളും നാട്ടുകാരും ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം അർധരാത്രി വരെ നീണ്ടുനിന്നു. വാഹന ഉടമയായ ജഡ്ജിക്കെതിരെയും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയ രക്ഷിതാക്കൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ശനിയാഴ്ച […]Read More
ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഒഡീഷയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. ഒക്ടോബർ 28-ഓടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഒഡീഷ സർക്കാർ രക്ഷാസേനയെ വിന്യസിക്കുകയും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ കാറ്റിന്റെ വേഗത വർധിച്ചതിനെ തുടർന്ന് പുതുച്ചേരിയിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. ഒക്ടോബർ 24-ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ […]Read More
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും ചുമതലയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകി. സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് ഗവർണർ നടത്തിയ ഈ നിർണായക നീക്കം സംസ്ഥാന ചരിത്രത്തിലാദ്യത്തേതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരമാണ് ഗവർണർ പുറത്താക്കൽ ശുപാർശ കൈമാറിയിരിക്കുന്നത്. പിഎസ്സി നടത്തുന്ന പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കവെയാണ് ഗവർണറുടെ അസാധാരണ നടപടി. പിഎസ്സി ചെയർമാനും അംഗങ്ങളും സംശയനിഴലിലാണെന്നും, […]Read More
