ഒരുദിവസംകൊണ്ട് താരങ്ങളെ അന്യരാക്കിയെന്ന് മോഹൻലാൽ

തിരുവനന്തപുരം:
ഒറ്റദിവസംകൊണ്ട് സിനിമാ താരങ്ങളെ അന്യരാക്കിയെന്ന് മോഹൻലാൽ. തിരുവനന്തപുരത്ത് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.47 വർഷമായി സിനിമയിലുള്ള തനിക്ക് ആ മേഖലെയെക്കുറിച്ച് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. സ്ഥാനങ്ങളിൽ തുടർന്നാൽ അനാവശ്യ ആരോപണങ്ങൾ ഉണ്ടാകും. അതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതു. അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള സംഘടനയാണ് അമ്മ .അത് ട്രേഡ് യൂണിയനല്ല. അമ്മ എന്ന സംഘടന അഞ്ഞൂറിലധികം പേരുടെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.
matter