നാലുവർഷ ബിരുദക്കോഴ്സിന് ഇന്ന് തുടക്കം

തിരുവനന്തപുരം:
ഉന്നതവിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലായ നാലു വർഷ ബിരുദത്തിന് കേരളത്തിൽ ഇന്നു തുടക്കമാകും. കേരള,കാലിക്കട്ട്, എം ജി, കണ്ണൂർ സർവകലാശാലകൾക്കുകീഴിലെ 864 കോളേജുകളിലും കേരള, സംസ്കൃത സർവകലാശാലകളിലെ പഠന കേന്ദ്രങ്ങളിലുമായാണ് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത്.ആദ്യ ദിനം വിജ്ഞാനോത്സവമായി ആഘോഷിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ പകൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. രണ്ടരലക്ഷം വിദ്യാർഥികൾ ബിരുദ കോഴ്സിനായി കോളേജുകളിലെത്തും.