ഗാസയിലെ ഇസ്രയേൽ ആക്രമണം തുടരും
ഗാസ സിറ്റി:
പുതുവർഷത്തിലും ഗാസയിലെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിലെ വെടിനിർത്തൽ തടഞ്ഞുകൊണ്ടുള്ള രക്ഷാസമിതിയുടെ പ്രമേയത്തിൽ സഹായിച്ച അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഡിസംബർ 31 വരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21, 822 ആയി. 24 മണിക്കൂറിനിടെ മധ്യ ഗാസയിലെ ആക്രമണത്തിൽ 150 പേർ കൊല്ലപ്പെട്ടു.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ജനുവരിയിൽ വീണ്ടും ഇസ്രയേൽ സന്ദർശിക്കും.

