ചൈന – ഫിലിപ്പീൻസ് കപ്പലുകൾ കൂട്ടിയിടിച്ചു

ബീജിങ്:
ദക്ഷിണ ചൈനാ കടലിൽ തങ്ങളുടെ കപ്പലിനെ ഫിലിപ്പീൻസ് കപ്പൽ ഇടിച്ചതായി ചൈന. ശനിയാഴ്ച ഫിലിപ്പീൻസ് തീരത്ത് നിന്ന് 75 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുകൾ ഇടിച്ചത്. ഫിലിപ്പീൻസ് തീര സേനയുടെ കപ്പൽ ബോധപൂർവ്വം ഇടിക്കുകയായിരുന്നുവെന്ന് ചൈന കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. എന്നാൽ ചൈനയുടെ കപ്പൽ തങ്ങളുടെ കപ്പലിൽ ഇടിക്കുകയായിരുന്നുവെന്ന് ഫിലിപ്പീൻസ് ആരോപിച്ചു. ഫിലിപ്പീൻസിനെ പിന്തുണച്ച് യു എസ് രംഗത്തെത്തി. ചൈനയുടേത് അപകടകരമായ പ്രവൃത്തിയാണെന്ന് ഫിലിപ്പീൻസിലെ യു എസ് അംബാസിഡർ മേരി കോൾസൺ പ്രതികരിച്ച