ജാർഖണ്ഡ് മുഖ്യമന്ത്രി അറസ്റ്റിൽ

റാഞ്ചി:
ജാർഖണ്ഡ് മുക്തി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയതു. റാഞ്ചിയിലെ ഭൂമി ഇടപാടിലൂടെ കള്ളപ്പണം വെളിപ്പിച്ചു വെന്നാണ് ആരോപണം. രാത്രി എട്ടേമുക്കാലോടെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ രാജ്ഭവനിലെത്തിയ സോറൻ ഗവർണർ സി പി രാധാകൃഷ്ണന് രാജിക്കത്ത് നൽകി. കേന്ദ്രസേനയുടെ സുരക്ഷാവലയത്തിലാണ് ഇഡി സംഘം ചോദ്യം ചെയ്യലിന് എത്തിയത്. ഹേമന്ദ് സാറന്റെ വസതിക്ക് സമീപത്തും ഇഡി ഓഫീസിന്റെ 100 മീറ്റർ പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇഡി നടപടി ഫെഡറലിസത്തിന് തിരിച്ചടിയാണെന്ന് മല്ലികാർജുൻഖാർഗെ പ്രസ്താവിച്ചു. ഹേമന്ദ് സോറന്റെ പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.

