പ്രീമിയർ ലീഗിൽ അഴ്സണലിന് ജയം
ലണ്ടൻ:
ഇംഗ്ലീഷ് പ്രീമിയം ലീഗ് ഫുട്ബോളിൽ നോട്ടിങ് ഹാം ഫോറസ്റ്റിനെ 2-1ന് തോൽപ്പിച്ചു. ഗോൾ അടിക്കുകയും അടിപ്പിക്കുകയും ചെയ്ത ഗബ്രിയേൽ ജെസ്യൂസ് മിന്നിയ കളിയിലാണ് അഴ്സണലിന് ജയം.രണ്ടാം പകുതിയിലായിരുന്ന ജെസ്യൂസ് പീരങ്കിപ്പടക്ക് ലീഡ് സമ്മാനിച്ചു. പിന്നാലെ ബുകായോ സാക്കയ്ക്ക് അവസരവും ഒരുക്കി. നോട്ടിങ്ഹാമിനായി കളിയവസാനം തയ് വോ അവോനോയി ലക്ഷ്യം കണ്ടു. 22 കളിയിൽ 46 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് അഴ്സണൽ. മറ്റൊരു മത്സരത്തിൽ ബ്രൈറ്റണെ ലൂട്ടൺ ടൗൺ നാലുഗോളിന് തകർത്തു. ആസ്റ്റൺ വില്ലയെ 3-1ന് ന്യൂകാസിൻ യുണൈറ്റഡ് മറികടന്നു.