പൗരത്വഭേദഗതി നിയമം തമിഴ്നാട്ടിൽ നടപ്പാക്കില്ല.
ചെന്നൈ:
രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം തമിഴ് നാട്ടിൽ നടപ്പാക്കാൻ ഡിഎംകെ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.എഐഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കിൽ പൗരത്വഭേദഗതി ബിൽ നിയമമാകില്ലായിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. മുസ്ലിങ്ങളേയും ശ്രീലങ്കൻതമിഴ് അഭയാർഥികളേയും മാറ്റിനിർത്തുന്നതാണ് പ്രസ്തുത നിയമ0.2021 ൽ അധികാരത്തിലേറിയപ്പോൾ സിഎഎ പിൻവലിക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തെ മതസൗഹാർദം തകർക്കാനാണ് ബി ജെ പി ശ്രമം.