ലോക്സഭ എൽ ഡി എഫിനൊപ്പം ;തോമസ് ഐസക്

പത്തനംതിട്ട :
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളും ഭൂരിപക്ഷം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും എൽ ഡി എഫിനൊപ്പമാണെന്നും അതുകൊണ്ട് പത്തനംതിട്ട ലോക്സഭ എൽ ഡി എഫ് നേടുമെന്നും തോമസ് ഐസക് പറഞ്ഞു.പഴയ പത്തനംതിട്ട അല്ല ഇപ്പോഴത്തെ പത്തനംതിട്ടയെന്നും അതിനാൽ വിജയം സുനിശ്ചിതമാണെന്നുമുള്ള പ്രഖ്യാപനത്തോടെ ഡോ. ടി എം.തോമസ് ഐസക് മണ്ഡലം പര്യടനത്തിന് തയ്യാറായി. കിഫ്‌ബി വഴി 8000കോടിയുടെ വികസന പ്രവർത്തനങ്ങൾ പത്തനംതിട്ടയിൽ നടത്തിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.പാലവും റോഡുമെല്ലാം കിഫ്‌ബി വഴി നിർമ്മിച്ചിട്ടുണ്ട്.കുടുംബ ശ്രീയും പ്രവാസികളുമെല്ലാം ഒരു പുതിയ വികസന കാഴ്ചപ്പാടോടുകൂടി എൽ ഡി എഫിനായി പ്രവർത്തിക്കും.തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തനം തുടങ്ങി കഴിഞ്ഞു.സി പി എം കേന്ദ്ര കമ്മിറ്റി അംഗത്തിന് വേണ്ടി ചുവരെഴുത്തുകൾ സജീവമായി.തിരുവല്ലയിൽ കഴിഞ്ഞ മാസം എ കെ ജി പഠന കേന്ദ്രത്തിന്റെ ചുമതലയിൽ നടത്തിയ നടന്ന മൈഗ്രേഷൻ കോൺക്ലെവ് ഫലത്തിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരുന്നു.