വാഹനത്തിൽ ഒരു ഫാസ്ടാഗ് മാത്രം
തിരുവനന്തപുരം:
ഫാസ്ടാഗുകളിൽ തിരിച്ചറിയൽ വിവരങ്ങൾ ചേർക്കാനുള്ള സമയ പരിധി ബുധ അർധരാത്രി അവസാനിച്ചു. ഇത് പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ നിർജീവമാകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. വാഹനത്തിൽ ഒന്നിലേറെ ഫാസ് ടാഗുകൾ ഒട്ടിക്കുന്നത് പലതവണ ടോൾ പിരിവിനും ആശയ കുഴപ്പങ്ങൾക്കും കാരണമായിരുന്നു. ഒന്നിലധികം ഫാസ് ടാഗുകളുണ്ടെങ്കിൽ നിർജീവമാക്കാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടാൻ അവസരം നൽകിയിരുന്നു. കെവൈസി അപൂർണമെങ്കിൽ ബാലൻസുള്ള ഫാസ് ടാഗുകളും ജനുവരി 31 നുശേഷം നിർജീവമാക്കാനോ കരിമ്പട്ടികയിൽ പെട്ടുത്താനോ ആണ് കേന്ദസർക്കാർ നിർദ്ദേശം. രാജ്യത്ത് 8.50 കോടി വാഹനങ്ങളിൽ ഫാസ് ടാഗുണ്ട്. ഒരു കോടിയിലധികം ഫാസ് ടാഗുകൾ വ്യാജമാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.