സെറ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:
ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോറം മാർച്ച് 15 മുതൽ വെബ് സൈറ്റിൽ ലഭിക്കും. പരീക്ഷയെഴുതിയ 19,464 പേരിൽ 5103 പേർ വിജയിച്ചു. വിജയ ശതമാനം 26.22. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് അപേക്ഷ നൽകണം. വിലാസം: ഡയറക്ടർ,എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33. വിവരങ്ങൾക്ക്:www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in ഫോൺ: 0471- 2560311, 2560312, 313, 314 .