ഹജ്ജ് യാത്ര നിരക്ക് കുറയ്ക്കും
ന്യൂഡൽഹി:
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ വിമാന യാത്രാ ചാർജ് നിരക്കിൽ കുറവ് വരുത്താൻ ന്യൂനപക്ഷ മന്ത്രാലയ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. വിമാനക്കമ്പനിയുമായി മന്ത്രാലയം ചർച്ച നടത്തുകയാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും, ഡോ. ഐ പി അബ്ദുൾ സലാമും കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി. കഴിഞ്ഞ വർഷം 1, 20, 490 രൂപയിൽ നിന്നാണ് ഇത്തവണ 1, 65, 000 രൂപയായി ഉയർന്നത്. ഈ വർഷം നേരത്തെ ഹജ്ജ് നടപടികൾ തുടങ്ങിയതിനാൽ റീ ടെൻഡർ സാധ്യമാണ്.ഹജ്ജ് തീർഥാടകരിൽ നിന്ന് വൻതുക യാത്രാക്കൂലിയായി ഈടാക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിയുടെ തീരുമാനം പിൻവലിക്കണമെന്ന് നോർക്ക റസിഡന്റ് വൈസ് – ചെയർമാൻ പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.