ഉമ തോമസിന്റെ ആര്യോഗ്യ നിലയിൽ പുരോഗതി

കൊച്ചി:
കലൂർ സ്റ്റേഡിയത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് ഉമ പ്രതികരിച്ചതായി റിനൈ മെഡിസിറ്റി ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കൈകാലുകൾ ചലിപ്പിച്ചു. മക്കളെ തിരിച്ചറിഞ്ഞു. ശ്വാസകോശത്തിന്റെ അവസ്ഥ സാരമായി തുടരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നു. കുറച്ചു ദിവസംകൂടി വെന്റിലേറ്ററിൽ തുടരേണ്ടിവരുമെന്നുംആശുപത്രി വൃത്തങ്ങൾ അറിയിച്ചു.