ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് പരിസമാപ്തി
ദക്ഷിണ കൊറിയ:
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 24 മെഡലുമായി ഇന്ത്യ രണ്ടാoസ്ഥാനത്ത്. എട്ട് സ്വർണവും, 10 വെള്ളിയും,ആറ് വെങ്കല മെഡലും ഇന്ത്യ നേടി. കഴിഞ്ഞ തവണ എട്ട് സ്വർണമടക്കം 27 മെഡലുണ്ടായിരുന്നു. 15 സ്വർണത്തോടെ 26 മെഡലുമായി ചൈന ഒന്നാമതെത്തി. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ പാരുൾ ചൗധരി വെള്ളി നേടി. 15 മിനിറ്റ് 15.33 സെക്കൻഡിലാണ് ഫിനിഷ്. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ അഭാവത്തിൽ സച്ചിൻ യാദവ് 85.16 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി. വനികളുടെ 800 മീറ്റർ ഓട്ടത്തിൽ പൂജയും, 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജും വെങ്കലം നേടി.