ഗോകുലം രണ്ടാമത്

കോഴിക്കോട്:
ഒറ്റഗോൾ ജയത്തോടെ ഗോകുലം കേരള കിരീട പ്രതീക്ഷ നിലനിർത്തി.ഐ ലീഗ് ഫുട്ബോളിൽ തബീ സോ ബ്രൗൺ നേടിയ ഗോളിൽ ശ്രീനിധി ഡെക്കാണെ തോൽപ്പിച്ചു. 21 കളിയിൽ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ചർച്ചിൽ ബ്രദേഴ്സും ഇന്റർ കാശിയും 2-2 സമനിലയാലായി. ചർച്ചിൽ 39 പോയിന്റോടെ ഒന്നാമതാണ്. ഒരു കളിയാണ് എല്ലാ ടീമിനും ബാക്കിയുള്ളത്. ഏപ്രിൽ നാലിന് ഗോകുലം ഡെമ്പോ ഗോവയെ നേരിടും. ആറിന് ചർച്ചിൽ റിയൽ കാശ്മീരുമായും ഏറ്റുമുട്ടും. ജയിച്ചാൽ ചർച്ചിൽ ജേതാക്കളാകും. ഗോകുലത്തിന് ജയിച്ചാൽ മാത്രം പോര; ചർച്ചിൽ തോൽക്കുകയും വേണം. ഇരു ടീമുകൾക്കും പോയിന്റ് തുല്യമായാൽ ചർച്ചിൽ ജേതാക്കളാകും. ഗോകുലവുമായി ഏറ്റുമുട്ടിയപ്പോൾ രണ്ട് കളിയിലും ജയിച്ചതിന്റെ മുൻതൂക്കമുണ്ട്. ചാമ്പ്യൻമാർക്ക് ഐഎസ്എൽ യോഗ്യതയുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News