നാവികസേനയിൽ അഗ്നിവീർ
അവിവാഹിതർക്ക് നാവികസേനയിൽ അഗ്നിവീറാകാം. മെട്രിക്, സീനിയർ സെക്കൻഡറി റിക്രൂട്ട്സ് എന്നിങ്ങനെ രണ്ടു തലത്തിൽ 02/ 2025, 01/ 2026, 02/ 2026 ബാച്ചുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വിശദ വിജ്ഞാപനങ്ങൾ www.joinindiannavy.gov.in ൽ ലഭിക്കും. പുരുഷൻമാർക്കും വനിതകൾക്കും ഉയരം 157 സെന്റീമീറ്റർ കുറയാതെയുണ്ടാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. 550 രൂപയാണ് അപേക്ഷാ ഫീസ്. പരീക്ഷകളുടെ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്.