ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ

കൊച്ചി:
നടന് ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിൽ നടിയായ മിനു മുനീർ അറസ്റ്റിൽ. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ബാലചന്ദ്രമേനോൻ ഉൾപ്പടെ സിനിമാരംഗത്തെ ഏഴ് പേര്‍ക്കെതിരെ ഇവർ ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ബാലചന്ദ്രമേനോനെതിരെ മിനു മുനീര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു.