യു എസ് ട്രഷറി ചൈന ഹാക്ക് ചെയ്തു
വാഷിങ്ടൺ:
ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ്.ട്രഷറിക്ക് സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയത്. നിലവിൽ ട്രഷറി ഡിപ്പാർട്ടുമെന്റിന് ഹാക്കിങ് ഭീഷണിയില്ലെന്നും ഹാക്ക് ചെയ്ത ശൃംഖല സർവീസിൽനിന്ന് നീക്കിയതായും അസിസ്റ്റന്റ് ട്രഷറർ സെക്രട്ടറി അദിതി ഹാർദികർ യു എസ് സെനറ്റ് ബാങ്കിങ് കമ്മിറ്റിക്കയച്ച കത്തിൽ അറിയിച്ചു.