ലഹരി തടയാൻ തിങ്ക് ടാങ്ക്
തിരുവനന്തപുരം:
കുട്ടികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമണോത്സുകതയും ശാസ്ത്രീയമായി ഇല്ലാതാക്കാനുള്ള സമഗ്ര കർമപദ്ധതിക്ക് രൂപംകൊടുത്ത് സർക്കാർ. സ്കൂളിലും, കോളേജിലും,നാട്ടിലും, വീട്ടിലും ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കി യുവതയ്ക്ക് കാവലാകാനുള്ള പദ്ധതിക്ക് തുടക്കമാകും. ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർധിച്ച് വരുന്ന അക്രമവാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ തിങ്ക് ടാങ്ക് രൂപീകരിച്ചു.പ്രത്യേ നയങ്ങൾ,പ്രശ്നങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഒരു കൂട്ടം വിദഗ്‌ധരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ആശയക്കൂട്ടമാണ് തിങ്ക് താങ്ക്. എയർപോർട്ടിലും, സീ പോർട്ടിലും ലഹരിക്കെ തിരെ പരിശോധന ശക്തമാക്കും. അധ്യാപക-വിദ്യാർഥി ജാഗ്രതാ സമിതികൾ രൂപീകരിക്കും. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കും. ഈ ആശയങ്ങളെല്ലാം ഉൾച്ചേർത്ത് പദ്ധതി പ്രാവർത്തികമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.