സത്യം പറഞ്ഞതിന് Dr. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്

 സത്യം പറഞ്ഞതിന് Dr. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ഹസൻ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും ‌വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു.

ഇത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്പോർട്ടിൽ ഞാൻ പറഞ്ഞത് എല്ലാം കള്ളമെന്നാണ് എഴുതിയിട്ടുള്ളത്. രേഖകൾ സഹിതം കൃത്യമായ മറുപടിയാണ് നൽകിയിരുന്നത്. റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. എങ്ങനെയാണ് അവർക്ക് വിവരം കിട്ടിയത് എന്ന് അറിയില്ല.ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം കള്ളമാണ്. ഇപ്പോഴും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല. അടുത്ത ദിവസം ഉപയോഗിച്ചതും അവസാനം സംഘടിപ്പിച്ചതായിരുന്നു. ഡ്യൂപ്ലിക്കേറ്റ് 1000 രൂപയ്ക്ക് ഇവിടെ കിട്ടും. ഉപകരണം സൂക്ഷിക്കേണ്ടത് വകുപ്പ് മേധാവിയാണ്, അത് ലഭിച്ചില്ലെങ്കിൽ പ്രതിഷേധിക്കുക സ്വാഭാവികമാണെന്നും ഡോ. ഹാരിസ് ഹസൻ വ്യക്തമാക്കി.

സോഷ്യൻ മീഡിയയിൽ പോസ്റ്റിട്ടത് ചട്ട ലംഘനം എന്ന് അംഗീകരിക്കുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വന്നതിൽ എന്തൊക്കെയാണ് ഫിൽട്ടർ ചെയ്തതെന്ന് അറിയില്ല. പലർക്കും പല താൽപര്യങ്ങളാണ്, അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണം. എന്തൊക്കെയാണ് റിപ്പോർട്ടിൽ എഴുതിയതെന്ന് അറിയണം. നടപടി എന്താണെങ്കിലും സ്വീകരിക്കുമെന്നും എൻ്റെ ജോലി ഫൈറ്റ് ചെയ്യാനുള്ളതല്ലായെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News