3000 കടന്ന് കോവിഡ്

ന്യൂഡൽഹി:
രാജ്യത്താകെ 3,395 പേർക്ക് കോവി ഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 685 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1435 പേർ രോഗമുക്തരായി. കേരളത്തിലെ ഒന്നുൾപ്പെടെ നാല് കോവിഡ് മരണം സ്ഥിരീകരിച്ചു.ഉത്തർപ്രദേശ്, ഡൽഹി, കർണാടക എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ. ഡൽഹിയിൽ രണ്ടു ദിവസങ്ങളിലായി രണ്ടു പേർ മരിച്ചു. കേരളത്തിലാണ് രോഗികൾ കൂടുതൽ. 189 പേർ ക്ക് പുതുതായി രോഗ ബാധയുണ്ടായപ്പോൾ 87 പേർ രോഗമുക്തി നേടി.