ഖുറാൻ പരസ്യമായി കത്തിച്ച് സമരം ചെയ്ത സൽവാൻ മോമിക മരിച്ച നിലയില്‍

ഇറാഖി അഭയാർത്ഥിയും കടുത്ത ഇസ്ലാം മത വിമർശകനും ഖുറാൻ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്ത സൽവാൻ സബാ മാറ്റി മോമികയെ നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വീഡനിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പരസ്യമായി ഖുറാൻ കത്തിക്കുകയും ചെയ്തതിലൂടെയാണ് 37കാരനായ മോമിക വാർത്തകളിൽ ഇടംനേടിയത്. സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേർവേയിൽ അഭയം തേടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.