ടിടിഇ-യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി

തൃശ്ശൂരിൽ ടിടിഇ-യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ വിനോദ് കുമാറാണ് മരിച്ചത്. പാട്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിൻ്റെ S11 കോച്ചിൽ നിന്നാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ വിനോദിനെ തള്ളിയിട്ടത്. ഒഡീഷ സ്വദേശി ഭിന്നശേഷിക്കാരനായ രജനീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.
അതിഥി തൊഴിലാളിയെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി ടി ടി ഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.