തമിഴ്‌നാട്ടിൽട്രെയിനി ഡോക്ടർ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന്ചാടി മരിച്ചു

തമിഴ്‌നാട്ടിൽ ട്രെയിനി ഡോക്ടർ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുന്ന ട്രെയിനി ഡോക്ടർ കാമ്പസിലെ കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നാണ് ചാടിയത്. കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കൽ കോളേജിലാണ് സംഭവം.
മരിച്ച 23 കാരിയായ ഷെർലിൻ തിരുനെൽവേലി സ്വദേശിനിയും സ്ഥാപനത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിയും ട്രെയിനി ഡോക്ടറുമായിരുന്നു. ഞായറാഴ്ച രാത്രി അഞ്ചാം നിലയിലെ ജനൽപ്പടിക്ക് പുറത്ത് ഷെർലിൻ ഏറെ നേരം ഇരിക്കുന്ന ദൃശ്യങ്ങൾ മറ്റ് വിദ്യാർത്ഥികളുടെ ക്യാമറയിൽ പതിഞ്ഞിരുന്നു.
എന്നാൽ ആരെങ്കിലും യുവതിയെ സമീപിച്ച് സംസാരിക്കുന്നതിന് മുമ്പ് ഷെർലിൻ ചാടിയതായി റിപ്പോർട്ടുണ്ട്. അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.