പുതിയ നിയമ സംഹിത:ആദ്യകേസ് ഗ്വാളിയറിൽ

ന്യൂഡൽഹി:
രാജ്യത്ത് പ്രാബല്യത്തിലായ ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഗ്വാളിയറിൽ. ജൂലൈ ഒന്നിന് പുലർച്ചെ 12.10 നാണ് ഗ്വാളിയറിലെ ഹാസിറ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . ബൈക്ക് മോഷണക്കേസാണ് രജിസ്റ്റർ ചെയ്തത്. പുലർച്ചെ 12.16 ന് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിലാണെന്നും റിപ്പോർട്ടുണ്ട്. ഹനുമാൻ ഗഞ്ച് പൊലീസിന് നൽകിയ പരാതിയിൽ ബിഎൻഎസ് 298-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News