മുണ്ടക്കൈ ദുരന്തം: 299മരണം: 1592 പേരെ രക്ഷിച്ചു

വയനാട്:
തിങ്കളാഴ്ച അർധരാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പാലം തകർന്ന് ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ത്വരിത ഗതിയിൽ. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി നിരവധി മൃതദേഹങ്ങൾ പുറത്തെടുത്തു. സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് നടന്നു വരുന്നതു്. മുണ്ടക്കൈയിൽ ബെയ്ലി പാലം നിർമ്മാണം ഇന്ന് പൂർത്തിയായി. മണ്ണി നടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ പരിശീലനം ലഭിച്ച മൂന്ന് സ്നിഫർ ഡോഗുകൾ തിരച്ചിൽ ആരംഭിച്ചു. വയനാട് 91ദുരിതാശ്വാസ ക്യാമ്പുകളിലായി 9,328 പേർ ഉണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരും ജനപ്രതിനിധികളും അവിടെ ക്യാമ്പ് ചെയ്യുന്നു. ദുരിതാശ്വ ക്യാമ്പുകളിലെ ഹെൽപ് ഡസ്ക് ഏറ്റെടുത്തത് കുടുംബശ്രീ. വീടുകളിൽ കുടുങ്ങിയ 22 പേരെയും റിസോർട്ടിൽ ഒറ്റപ്പെട്ട 12 പേരെയു൦ ഉച്ചയോടെ രക്ഷാദൗത്യ സേന ക്യാമ്പുകളിലേക്ക് മാറ്റി. ഗവർണമാരായ ആരിഫ് മുഹമ്മദ് ഖാൻ, സി വി ആനന്ദബോസ്, കെ ശീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
.