വാഹന കയറ്റുമതിൽ ചൈന മുന്നേറുന്നു

ബീജിങ്:
വാഹന കയറ്റുമതിയിൽ ചൈന ജപ്പാനെ മറികടന്നു. 2023 ൽ അരക്കോടിയോളം വാഹനങ്ങൾ ചൈനയിൽ നിന്ന് കയറ്റുമതി ചെയ്തതായി കണക്കുകൾ പുറത്തുവന്നു. ജപ്പാൻ 44.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തപ്പോൾ ചൈന 49.1 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തു.ജപ്പാൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷനും ചൈന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സുമാണ് അതാത് രാജ്യങ്ങളിലെ കണക്ക് പുറത്തുവിട്ടത്.തങ്ങൾ 52.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തതായാണ് ചൈനയുടെ കസ്റ്റംസ് ബ്യൂറോയുടെ കണക്ക്. ഇതിൽ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളാണ്.ഏഴു വർഷത്തിനിടയിലാണ് ജപ്പാന്റെ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.

