സർഫിങ് ഫെസ്റ്റിവൽ സമാപിച്ചു

വർക്കല :
ജലസാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്റർനാഷണൽ സർഫിങ് ഫെസ്റ്റിവലിന് സമാപനം. 65ൽപ്പരം മത്സരാർധികളെത്തിയതിൽ അണ്ടർ 16 വിഭാഗത്തിൽ കിഷോർ കുമാർ ഒന്നാം സ്ഥാനവും പ്രഹ്ലാദ് ശ്രീറാം മൂന്നാം സ്ഥാനവും നേടി. ടൂറിസം അഡീഷണൽ ഡയറക്ടർ വിഷ്ണു രാജ്, ഡെപ്യൂട്ടി ഡയറക്ടർ ജി എൽ രാജീവ്, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യാ പ്രതിനിധികൾ തുടങ്ങിയവർ സമാപന സമ്മേളത്തിൽ പങ്കെടുത്തു.