അർജുന് ജയം, ഗുകേഷിന് തോൽവി
നോർവേ :
നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അർജുൻ എറിഗെയ്സി അമേരിക്കൻ താരം ഹികാരു നകാമുറയെ കീഴടക്കി. ലോക ചാമ്പ്യൻ ഡി ഗുകേഷ് ചൈനയുടെ വെയിയിനോട് തോറ്റു.അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ഒമ്പതര പോയിന്റുമായി മാഗ്നസ് കാൾസൻ ഒന്നാമതുണ്ട്. ഫാബിയാനോ കരുവാനയെ തോൽപ്പിച്ചു. കരുവാന എട്ട് പോയിന്റുമായി രണ്ടാമതാണ്. അർജുന് ആറും ഗുകേഷിന് അഞ്ചര പോയിന്റുമുണ്ട്. വനിതകളിൽ ഇന്ത്യയുടെ കൊനേരു ഹംപി ചൈനീസ് താരം ലീ ടിങ്ജിയെ പരാജയപ്പെടുത്തി. ആർ വൈശാലി സ്പെയിനിന്റെ സാറ ഖദമിനെ കീഴടക്കി.ഉക്രെയിനിന്റെ അന്ന മുസിചുക് എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.