ഒറ്റപ്പെട്ട വേനൽ മഴ തുടരും

തിരുവനന്തപുരം:
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരും. സാധാരണയെക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. തുടർച്ചയായി അഞ്ചാം ദിവസവും കണ്ണൂരിൽ രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. കണ്ണൂർ വിമാനത്താവളത്തിൽ ശനിയാഴ്ച 40.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.