രക്ഷാപ്രവർത്തകർ ലക്ഷ്യത്തിലേക്ക്
ഹൈദരാബാദ്:
തെലങ്കാന തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരുടെ അരികിലെത്തി രക്ഷാപ്രവർത്തകർ. ഏഴ് ദിവസമായി കുടുങ്ങിക്കിടക്കുന്ന എട്ടു പേരിൽ നാലു പേരുടെ അരികിലെത്താൻ സാധിച്ചതായി മന്ത്രി ജുപ്പള്ളി കൃഷ്ണ റാവുവാണ് അറിയിച്ചത്. നാഗർകർണൂലിൽ ശ്രീശൈലം തുരങ്കത്തിൽ ഫെബ്രുവരി 22 നാണ് രണ്ട് എഞ്ചിനീയർമാരടക്കം എട്ടു പേർ കുടുങ്ങിയത്. ദേശീയ -സംസ്ഥാന ദുരന്ത സേനയുൾപ്പെടെ 500 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് രംഗത്തുള്ളത്.