വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജോബ് സ്റ്റേഷൻ
തിരുവനന്തപുരം:
കേരള നോളജ് ഇക്കോണമി മിഷൻ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല, വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ ഐ എം പാർവതി, പദ്ധതി കൺവീനർ എ ഷാജഹാൻ എന്നിവർ സംസാരിച്ചു. മാർച്ച് 15 ന് മണ്ഡലത്തിലെ തൊഴിലന്വേഷകർക്കായി വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ തൊഴിൽമേള നടത്തുമെന്നും എംഎൽഎ അറിയിച്ചു. ജില്ലയിലെ ആദ്യത്തെ ജോബ് സ്റ്റേഷനാണ് വട്ടിയൂർക്കാവിൽ ആരംഭിച്ചത്.