അൽ ജസീറ നിരോധിക്കുമെന്ന് ഇസ്രയേൽ
ടെൽ അവീവ്:
അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയുടെ പ്രവർത്തനം ഇസ്രയേലിൽ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇതിനായി പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്പിയെയും ഉദ്ധരിച്ച് അൽ ജസീറ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമ പ്രവർത്തകൻ ഭീകരവാദികളാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട മറ്റൊരു മാധ്യമ പ്രവർത്തകൻ ഹമാസിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്നും ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ ഇസ്രയേലിന്റെ പുതിയ നിയമത്തെ ശക്തമായി അപലപിക്കുന്നതായി അൽ ജസീറ അറിയിച്ചു.