ഇറ്റാലിയൻ താരം കുഴഞ്ഞു വീണു
റോം:
ഇറ്റാലിയൻ മിഡ് ഫീൽഡർ എഡോർഡോ ബോവ് മത്സരത്തിനിടെ കളത്തിൽ കുഴഞ്ഞുവീണു.ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ഫ്ലോറെന്റീനോയും ഇന്റർമിലാനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. തുടർന്ന് മത്സരം റദ്ദാക്കി. ഫ്ളോറെന്റീനോ താരമായ ഇരുപത്തിരണ്ടുകാരൻ 16-ാം മിനിറ്റിലാണ് കളിക്കളത്തിൽ വീണത്.ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു. മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ബോധം വീണ്ടെടുത്തതായും സ്വയം ശ്വസിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇറ്റലിയുടെ അണ്ടർ 21 ടീം അംഗമാണ്. റോമ ക്ലബ്ബിനായി മൂന്നു വർഷം കളിച്ച ശേഷം ജൂലൈയിൽ വായ്പാടി സ്ഥാനത്തിലാണ് ഫ്ളോറന്റീനോയിലെത്തിയത്.