എസ്എസ്എൽസി പരീക്ഷ നാളെ മുതൽ
തിരുവനന്തപുരം:
എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. 2971 കേന്ദ്രങ്ങളിലായി 4, 27,105 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 630 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 285 കുട്ടികളും പരീക്ഷ എഴുതും.മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 കേന്ദങ്ങളിലായി 2811 പേർ പരീക്ഷ എഴുതുന്നു. പരീക്ഷ മാർച്ച് 25ന് അവസാനിക്കും.ഉത്തരക്കടലാസ് മുല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടത്തിലായി 70 ക്യാമ്പിൽ നടക്കും.