എസ്എസ്എൽസി, ഹയർ സെക്കൻഡറി – മൂല്യനിർണയം ഇന്നു മുതൽ
തിരുവനന്തപുരം:
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച ആരംഭിക്കും. 70 ക്യാമ്പിലായുള്ള എസ് എസ്എൽസി മൂല്യനിർണയത്തിൽ ഏകദേശം 10,000 അധ്യാപകരും,ഹയർ സെക്കൻഡറി മൂല്യനിർണയം 77 ക്യാമ്പിലായി 2200 അധ്യാപകരും പങ്കെടുക്കും.ഏപ്രിൽ 20 നകം മൂല്യനിർണയം പൂർത്തീകരിക്കും. മെയ് രണ്ടാംവാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.