കേരള ലോ അക്കാദമി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:
കേരള ലോ അക്കാദമി ലോ കോളേജിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി, എൽഎൽഎം, എംബിഎൽ എന്നിവയാണ് കോഴ്സുകൾ. 45 ശതമാനം മാർക്കോടെ പ്ലസ്ടുവാണ് പഞ്ചവത്സര കോഴ്സുകൾക്ക് യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാകും. അംഗീകൃത സർവകലാശാലയിൽ നിന്നും 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് ത്രിവത്സര എൽഎൽബി കോഴ്സിന്റെ യോഗ്യത. വിശദ വിവരങ്ങൾക്ക്:www.keralalawacademy.in.
ഫോൺ: 04712433166, 2437655, 2436640, 2539356.