കൊച്ചി തുറമുഖത്തു നിന്ന് യാത്രാക്കപ്പൽ
തിരുവനന്തപുരം:
ദുബായ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് ആരംഭിക്കുന്ന യാത്രാക്കപ്പൽ സർവിസ് കൊച്ചി തുറമുഖത്തെ ബന്ധപ്പെടുത്തിയാകുമെന്ന് തുറമുഖമന്ത്രി വി എൻ വാസവൻ അറിയിച്ചു. യാത്രാക്കപ്പൽ സർവീസ് ആരംഭിക്കണമെന്ന പ്രവാസി മലയാളികളുടെ നിരന്തര അഭ്യർഥന മാനിച്ചാണ് കേരള മാരിടൈം ബോർഡ് നടപടികൾ സ്വീകരിച്ചത്. കപ്പൽ സർവീസ് നടത്താൻ താൽപര്യം അറിയിച്ച് മുന്നോട്ടുവന്ന വൈറ്റ് സീ പ്രൈവറ്റ് ലിമിറ്റഡ്, ജാബൽ വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ബോർഡ് ചർച്ചനടത്തി. കേരളത്തിൽ വലിയ കപ്പലുകൾ അടുക്കാൻ കൊച്ചി തുറമുഖം സജ്ജമാണ്.