ക്ലോഡിയ മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡന്റ്

മെക്സിക്കോ സിറ്റി:
മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡന്റായി ഇടതുപക്ഷത്തിന്റെ ക്ലോഡിയ ഷെയ്ൻബാം പാർദോ അധികാരമേറ്റു.രാജ്യം സ്വതന്ത്രമായി 200 വർഷം പിന്നിടുമ്പോഴാണ് രാജ്യത്തിന് വനിത പ്രസിഡന്റിനെ ലഭിക്കുന്നത്. മെക്സിക്കോയുടെ പ്രതിനിധി സഭയായ ലസാറൊ ലെജിസ്ലേറ്റീവ് പാലസിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ അധികാരചിഹ്നമായ അങ്കി ക്ലോഡിയയെ അണിയിച്ചു. പോരാടുന്ന എല്ലാ സ്ത്രീകൾക്കുമായി ക്ലോഡിയ തന്റെ വിജയം സമർപ്പിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടില്ലെന്ന നിർണായക പ്രഖ്യാപനവും അവർ നടത്തി. ഇന്ത്യയുടെ പ്രതിനിധി യായി വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റ പങ്കെടുത്തു.