ജപ്പാനിൽ വിമാനം കൂട്ടിയിടിച്ചു
ടോക്യോ:
ജപ്പാനിലെ ഹനെഡ വിമാനത്താവളത്തിൽ 379 യാത്രക്കാരുമായി ഇറങ്ങിയ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് കത്തി.ജപ്പാൻ സമയം വൈകട്ട് 5.47ന് ലാൻഡ് ചെയ്ത വിമാനം, ഭൂകമ്പത്തിൽപ്പെട്ടവർക്ക് സഹായം നൽകാനിപ്പോയ കോസ്റ്റ് ഗാർഡിന്റെ ചെറു വിമാനവുമായി കൂട്ടിയിടിച്ചു.കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേർ കൊല്ലപ്പെട്ടു. യാത്രാവിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായെന്ന് വിമാനക്കമ്പനി അറിയിച്ചു. തീ കെടുത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.