ടീഷർട്ടും മുംബൈ കോളേജ് നിരോധിച്ചു
മുംബൈ:
കാമ്പസിൽ അച്ചടക്കം കൊണ്ടുവരാനെന്ന പേരിൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി മുംബൈയിലെ കോളേജ്. ചെംബൂർ ട്രോംബേ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻ ജി ആചാര്യ ആൻഡ് ഡി കെ മറാത്തെ കോളേജാണ് ഹിജാബും ബുർഖയും ടീഷർട്ടും കീറിയ ജീൻസും ജേഴ്സികളും മറ്റുശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങളും നിരോധിച്ച് 27 ന് ഡ്രസ് കോഡ് പുറത്തിറക്കിയത്. ഈ നടപടിക്കെതിരെ കോളേജ് വിദ്യാർഥികൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഡ്രസ് കോഡ് പുലർത്തുവാൻ സ്ഥാപനത്തിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ചു കൊണ്ട് കോടതി ഹർജി തള്ളി.