പതിന്നാലുകാരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

 പതിന്നാലുകാരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

മലപ്പുറം:
കുറഞ്ഞ സമയത്തിൻ പത്ത് പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ച് ഒൻപതാംക്ലാസ് വിദ്യാർഥിനി ഗിന്നസ് റെക്കോഡ് നേടി. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവ് സലിം പടവണ്ണയുടെ മകളും മഞ്ചേരി ബ്ലോക്ക് പബ്ബിക് സ്കൂൾ വിദ്യാർഥിനിയുമായ ആയിഷ സുൽത്താനയാണ് ഗിന്നസ് വേൾഡ് റെക്കോഡ് നേടിയത്. 16.50 സെക്കന്റിൽ 10 ഇംഗ്ലീഷ് പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ ക്രമീരിച്ചതിനാണ് റെക്കോഡ്. ചെന്നൈ സ്വദേശി അശ്വിൻ സുധാൻ പളനികുമാർ സ്ഥാപിച്ച 16.75 സെക്കന്റ് മറികടന്നാണ് ആയിഷയുടെ നേട്ടം. കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് കൈവരിക്കുന്ന 78-ാമത്തെ വ്യക്തി കൂടിയാണ് ആയിഷ സുൽത്താന.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News