ഫ്രാൻസിലെ കർഷകപ്രക്ഷോഭം വിജയിച്ചു

പാരീസ്:
ഫ്രഞ്ച് കർഷകർ നടത്തിയ പ്രതിഷേധവും ട്രാക്ടർ റാലിയും ഉപരോധവും വിജയിച്ചു. ധനസഹായം, നികുതി ഇടവേള, യൂറോപ്പിലെ മറ്റിടങ്ങളിൽ അനുവദനീയമായ കീടനാശിനികൾ വിലക്കുന്നതിൽ നിന്ന് പിന്മാറുക തുടങ്ങിയ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി തീവ്രവലത് പക്ഷപാതിയായ പ്രധാനമന്ത്രി ഗബ്രിയേൽ അറ്റ്ലിൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. അതോടെ പാരീസിന് ചുറ്റും ട്രാക്ടറുകളും വയ്ക്കോൽ കൂനകളും നിരത്തി നടത്തിവന്നിരുന്ന ഉപരോധം പ്രക്ഷോപകർ പിൻവലിച്ചു. പ്രഖ്യാപനങ്ങൾ സർക്കാർ എങ്ങനെ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.

