ബി ജെ പി സ്ഥാനാർത്ഥി പട്ടിക :പ്രത്യേകതകൾ ഏറെ
ന്യൂഡൽഹി : ബി ജെ പി പാർട്ടി ആസ്ഥാനത്ത് നിന്നും 195 പേരുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും മൂന്നാമതും ലോക്സഭയിലേയ്ക്ക് മത്സരിക്കും.അമിത് ഷാ ഉൾപ്പെടെ 34കേന്ദ്രമന്ത്രിമാർ ഇക്കുറി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.കൂടാതെ രണ്ട് മുഖ്യമന്ത്രിമാരുമുണ്ട്.തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥികളെപോലും ആദ്യഘട്ട ലിസ്റ്റിൽ ഉൾപെടുത്തിയിട്ടില്ല. നരേന്ദ്രമോദിയുടെ ദക്ഷിനേന്ത്യൻ സാന്നിധ്യം ഉണ്ടാകുമെന്നുള്ള അഭ്യൂഹം അതിനാൽ നിലനിൽക്കുന്നു.ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒട്ടേറെ പ്രത്യേകതകൾ കാണാൻസാധിക്കും.പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ 57പേർ ഒ ബി സി വിഭാഗത്തിൽപെട്ടവരാണ്.28വനിത സ്ഥാനാർത്ഥികൾ,50വയസ്സിന് താഴെയുള്ള 47സ്ഥാനാർത്ഥികൾ.പട്ടിക ജാതി വിഭാഗത്തിൽ നിന്നും 27സ്ഥാനാർത്ഥികൾ, പട്ടിക വർഗ്ഗത്തിൽ നിന്നും 18പേർ.കേരളത്തിൽ 12സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സ്ത്രീ പ്രാധിനിത്യം കൂടുതൽ പ്രകടമാകുന്ന പട്ടിക ജനശ്രദ്ധയാകർഷിക്കുന്നു.

