വിഴിഞ്ഞം തുറമുഖം ഓണത്തിന് ഉദ്ഘാടനം

തിരുവനന്തപുരം:
വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖം ഓണത്തിന് കമ്മീഷൻ ചെയ്യും. 85 ശതമാനത്തോളം നിർമ്മാണം പൂർത്തിയായി. ജൂണിൽ ട്രയൽ റൺ നടത്തും. പുലിമുട്ട് നിർമ്മാണം പൂർത്തിയായി. ക്രെയിനുകൾ പ്രവർത്തന സജ്ഞമായി. അനുബന്ധ നിർമ്മാണങ്ങളായ റോഡ്, റെയിൽ പദ്ധതികളാണ് പൂർത്തിയാകാനുള്ളത്. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അവലോകന യോഗം ചേർന്നു. ക്രെയിനുകളുടെ ഓട്ടോമാറ്റിക്ക് സംവിധാനം മന്ത്രിമാർ നേരിട്ട് വിലയിരുത്തി. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിരുന്നു.