സന്തോഷ് ട്രോഫി ക്വാർട്ടർ മത്സരം നാളെ മുതൽ
ഇറ്റാനഗർ:
സന്തോഷ് ട്രോഫി ഫുട്ബോൾ ക്വാർട്ടർ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും.ഗ്രൂപ്പ് എ യിൽ നിന്ന് കേരളം, സർവീസസ്, ഗോവ, അസം എന്നിവരും ബി ഗ്രൂപ്പിൽ നിന്ന് മണിപ്പൂർ, മിസോറാം, ഡൽഹി, റെയിൽവേസ് ടീമുകളുമാണ് ക്വാർട്ടറിൽ മത്സരിക്കുന്നത്. ഒരു ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാരും അടുത്ത ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരും തമ്മിലാണ് ക്വാർട്ടർ. ഫിഫ പ്ലസിലും അരുണാചൽപ്രദേശ് ഫുട്ബോൾ അസോസിയേഷൻ യുട്യൂബ് ചാനലിലും തത്സമയം ക്വാർട്ടർ മത്സരങ്ങൾ കാണാം.