ഹമാസ് ഉപമേധാവി കൊല്ലപ്പെട്ടു
ബെയ്റൂട്ട്:
ലബനൽ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ ഹമാസ് ഉപമേധാവി സാലിഹ് അറോറി അടക്കം ആറുപേർ കൊല്ലപ്പെട്ടു.ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സാലിഹ് കൊല്ലപ്പെട്ടത്. ഹമാസ് സായുധ സേനയുടെ സ്ഥാപകരിൽ ഒരാളായ സാലിഹിനായിരുന്നു അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രവർത്തനങ്ങളുടെ നേതൃത്വം.ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ – ഗാസ യുദ്ധത്തിൽ വിദേശത്തുവച്ച് കൊല്ലപ്പെടുന്ന ഹമാസിന്റെ നേതാവാണ് സാലിഹ്.