ഹെലികോപ്ടർ തകർന്ന് 3 പേർ മരിച്ചു

 ഹെലികോപ്ടർ തകർന്ന് 3 പേർ മരിച്ചു

പൂണെ :
മഹാരാഷ്ട്രയിൽ സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്ടർ തകർന്നു വീണ് മലയാളി പൈലറ്റ് അടക്കം മൂന്നുപേർ മരിച്ചു. പൈലറ്റുമാരായ കൊല്ലം കുഴിമതിക്കാട് വിളയിൽ വീട്ടിൽ ക്യാപ്റ്റൻ ഗിരീഷ് പിള്ള (53), ഡൽഹി സ്വദേശി ക്യാപ്റ്റൻ പരംജിത്ത് സിങ്(64), നവി മുംബൈ സ്വദേശി എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ പ്രീതംചന്ദ് ഭരദ്വാജ്(56) എന്നിവരാണ് മരിച്ചതു്. വേറെ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഹെറിറ്റേജ് ഏവിയേഷന്റെ അഗസ്റ്റ എ 109 എസ് ഗ്രാൻഡ് ഇരട്ട എൻജിൽ ഹെലികോപ്ടറാണ് ബുധനാഴ്ച രാവിലെ 7.40 ടെ തകർന്നത്. പറന്നുയർന്ന് അഞ്ചു മിനിറ്റിനകം ബാവ്ധൻ പ്രദേശത്തെ കുന്നിൻ മുകളിൽ തകർന്നു വീഴുകയായിരുന്നു. കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതും സാങ്കേതിക തകരാറുമാകാം അപകടകാരണമെന്ന് സംശയിക്കുന്നു.അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News