39.2 ഡിഗ്രി താപനില പത്തനംതിട്ടയിൽ
തിരുവനന്തപുരം:
സംസ്ഥാനത്ത് താപനില വീണ്ടും വർധിക്കുന്നു. ശനിയാഴ്ച പത്തനംതിട്ടയിൽ കൂടിയതാപനില 39.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില യാണിത്.38.7 ഡിഗ്രി സെൽഷ്യസ് കൊല്ലത്തും 32.5 ഡിഗ്രി സെൽഷ്യസ് ഇടുക്കിയിലും രേഖപ്പെടുത്തി. കേരളത്തിൽ ഇനിയും കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പ്രവചിച്ചിട്ടുണ്ട്. മെയ് വരെയുള്ള സീസണിലും സാധാരണയെക്കാൾ ചൂടുകൂടും. കൂടാതെ ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണം വർധിക്കാനും സാധ്യതയുണ്ട്. മൺസൂൺ ആരംഭത്തോടെ മാത്രമേ താപനില സാധാരണ സ്ഥിതിയിലേക്ക് മാറുകയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് സ്ഥിരീകരിച്ചു.